മുത്തൂറ്റ് ഫിനാൻസ് ശ്രീലങ്കൻ കമ്പനിയിൽ മൂലധനനിക്ഷേപം നടത്തി

Posted on: August 25, 2014

Asia Asset Finance

മുത്തൂറ്റ് ഫിനാൻസ്, ശ്രീലങ്കൻ ധനകാര്യസ്ഥാപനമായ ഏഷ്യ അസറ്റ് ഫിനാൻസിന്റെ 29.98 ശതമാനം ഓഹരികൾ വാങ്ങി. 12.71 കോടി രൂപ (2.1 മില്യൺ ഡോളർ) യാണ് തൽമുടക്ക്.

റീട്ടെയ്ൽ ഫിനാൻസ്, ഹയർപർച്ചേസ് തുടങ്ങിയ മേഖലകളിൽ 1970 മുതൽ പ്രവർത്തിക്കുന്ന കമ്പനിയാണ് ഏഷ്യ അസറ്റ് ഫിനാൻസ്. 11 ശാഖകളുള്ള ഏഷ്യ അസറ്റ് ഫിനാൻസിന്റെ ഓഹരികൾ കൊളംബോ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. സ്വർണപ്പണയവായ്പ വ്യാപിപ്പിക്കാൻ ഏഷ്യ അസറ്റിനെ മുത്തൂറ്റ് സഹായിക്കും.