മുത്തൂറ്റ് ഇൻഷുറൻസ് ബ്രോക്കേഴ്‌സ് ഏറ്റെടുക്കൽ പൂർത്തിയായി

Posted on: June 21, 2016

Muthoot-Finance-Logo-B

കൊച്ചി : മുത്തൂറ്റ് ഇൻഷുറൻസ് ബ്രോക്കേഴ്‌സിനെ ഏറ്റെടുക്കുന്ന നടപടികൾ പൂർത്തിയായതായി മുത്തൂറ്റ് ഫിനാൻസ് അറിയിച്ചു. മുത്തൂറ്റ് ഇൻഷുറൻസ് ബ്രോക്കേഴ്‌സിന്റെ നിലവിലുള്ള ഓഹരിയുടമകളിൽനിന്നു ഓഹരി പങ്കാളിത്തം 20 കോടി രൂപയ്ക്കാണ് മുത്തൂറ്റ് ഫിനാൻസിന് കൈമാറിയത്. ഓഹരി കൈമാറ്റത്തിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടേയും ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അഥോറിട്ടി ഓഫ് ഇന്ത്യയുടേയും അംഗീകാരം ലഭിച്ചതായും കമ്പനി അറിയിച്ചു. മുത്തൂറ്റ് ഇൻഷുറൻസ് ബ്രോക്കേഴ്‌സ് ഇനി മൂത്തൂറ്റ് ഫിനാൻസിന്റെ ഉപകമ്പനിയായി പ്രവർത്തിക്കും.

മുത്തൂറ്റ് ഇൻഷുറൻസ് ബ്രോക്കേഴ്‌സ് 2015-16-ൽ കമ്പനി 49 കോടി രൂപ പ്രീമിയം നേടി. 4.59 ലക്ഷം പേർക്ക് ഇൻഷുറൻസ് കവറേജ് ലഭ്യമാക്കി. മുൻവർഷമിതേ കാലയളവിൽ 35 കോടി രൂപ പ്രീമിയം നേടുകയും 2.92 ലക്ഷം പേർക്ക് കവറേജ് ലഭ്യമാക്കുകയും ചെയ്തു. ഈ വാങ്ങൽ വഴി തങ്ങളുടെ ഇടപാടുകാർക്കു കൂടുതൽ നേട്ടം നൽകുമെന്ന് മുത്തൂറ്റ് ഫിനാൻസ് മാനേജിംഗ് ഡയറക്ടർ ജോർജ് അലക്‌സാണ്ടർ മുത്തൂറ്റ് പറഞ്ഞു.