ടെക്‌സ്റ്റൈൽ മന്ത്രാലയവും ഫ്‌ലിപ് കാർട്ടും വിപണന ധാരണ

Posted on: August 25, 2014

Flipcart-B

കേന്ദ്ര ടെക്‌സ്റ്റൈൽ മന്ത്രാലയവും ഫ്‌ലിപ് കാർട്ടും കൈത്തറി വിപണനത്തിനു ധാരണയിലെത്തി. ആദ്യഘട്ടത്തിൽ വാരണാസിയിലെ നെയ്ത്തുകാരെയാണ് ഓൺലൈൻ വിപണിയിലേക്കു കൊണ്ടുവരുന്നത്. നെയ്ത്തുകാരിൽ നിന്ന് 3-4 ശതമാനം കമ്മീഷൻ മാത്രമെ ഈടാക്കുകയുള്ളുവെന്ന് ഫ്‌ലിപ്കാർട്ട് വൈസ്പ്രസിഡന്റ്
അങ്കിത് നഗോരി പറഞ്ഞു.

ഇപ്പോൾ വിപണി കണ്ടെത്താനാവാതെ വിഷമിക്കുന്ന നെയ്ത്തുകാർക്കു ഫ്‌ലിപ് കാർട്ടിന്റെ ഓൺലൈൻ മാർക്കറ്റിംഗ് പ്ലാറ്റ്‌ഫോം സഹായകമാകുമെന്ന് ടെക്‌സ്‌റ്റൈൽ സെക്രട്ടറി എസ്. കെ. പാണ്ഡെ പറഞ്ഞു. ഇടത്തരക്കാരെ ഒഴിവാക്കിക്കൊണ്ടുള്ള പദ്ധതി ആറുമാസത്തിനുള്ളിൽ യാഥാർത്ഥ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.