റാണ കപൂറിന് ലണ്ടൻ ബിസിനസ് സ്‌കൂൾ അവാർഡ്

Posted on: June 3, 2016

Rana-Kapoor-Yes-Bank-Big

കൊച്ചി : യെസ് ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ റാണ കപൂറിന് ലണ്ടൻ ബിസിനസ് സ്‌കൂൾ (എൽബിഎസ്)അവാർഡു നൽകി ആദരിച്ചു. ഇന്ത്യയിൽ സംരംഭകത്വം വളർത്തുന്നതിനും നൂതന രീതികൾ സ്വീകരിക്കുന്നതിനും നൽകിയ അസാധാരണ സംഭാവനകൾ കണക്കിലെടുത്താണ് പുരസ്‌കാരം.

എൽബിഎസ് ഇന്ത്യ ക്ലബിന്റെ വാർഷിക കോൺഫറൻസായ ഇന്ത്യ ബിസിനസ് ഫോറം 2016-ൽ എൽബിഎസ് അസോസിയേറ്റ് പ്രഫസർ ഓഫ് എന്റർപ്രണർഷിപ്പ് ജോൺ മുള്ളിൻസ് ആണ് അവാർഡ് സമ്മാനിച്ചത്.

മാതൃക സംരംഭകനെന്ന നിലയിൽ റാണാ കപൂറിന്റെ പ്രചോദനപരമായ സംരംഭക യാത്രയും ഇന്ത്യയിൽ സംരംഭകത്വം വളർത്തുന്നതിനു നൽകിയ സംഭാവനയും മംഗളപത്രത്തിൽ അനുസ്മരിച്ചു. ഭക്ഷ്യ- കാർഷിക ബിസിനസ്, ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാനസൗകര്യം, ടൂറിസം, മാധ്യമം, പുനരുപയോഗ സൗരോർജം തുടങ്ങിയ മേഖലയ്ക്കു പ്രത്യേക ശ്രദ്ധ നൽകിയെസ് ബാങ്കിനു രൂപം നൽകിയ റാണാ കപൂറിന്റെ അറിവ് അധിഷ്ഠിത സമീപനം അദ്ദേഹത്തെ ധനകാര്യ സേവന മേഖലയിൽ വ്യത്യസ്തനാക്കുന്നുവെന്നും മംഗളപത്രത്തിൽ പറയുന്നു.