യെസ് ബാങ്കിന് വിദേശനിക്ഷേപം ഉയർത്താൻ അനുമതി

Posted on: May 30, 2016

Yes-Bank-Ltd-big

കൊച്ചി : യെസ് ബാങ്കിന് 74 ശതമാനം വരെ വിദേശനിക്ഷേപം ഉയർത്താൻ കാബിനറ്റ് കമ്മിറ്റി ഓൺ ഇക്കണോമിക് അഫയേഴ്‌സ് (സിസിഇഎ) അനുമതി നൽകി. ഇക്കണോമിക് അഫയേഴ്‌സ് ഡിപ്പാർട്ട്‌മെന്റിന്റെ കിഴിലുള്ള വിദേശനിക്ഷേപ ഇൻവെസ്റ്റ്‌മെന്റ് ബോർഡിൽനിന്നു (എഫ്‌ഐപിബി) കഴിഞ്ഞ മാർച്ച് ഏഴിന് പ്രാഥമിക അനുമതി ലഭിച്ചിരുന്നു.

ഓഹരി മൂലധനം 100 കോടി ഡോളർ കണ്ടു വർധിപ്പിക്കുവാൻ ബാങ്ക് ഡയറക്ടർ ബോർഡ് അടുത്തയിടെ അനുമതി നൽകിയിരുന്നു. ബാങ്കിംഗ് മേഖലയിൽ ഉപപരിധികളില്ലാതെ 74 ശതമാനം വരെ നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിച്ചതിനുശേഷം ഈ അനുമതി ലഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ബാങ്കാണ് യെസ് ബാങ്ക്.