എയർഇന്ത്യയുടെ നഷ്ടം സിബിഐ അന്വേഷണം വേണമെന്ന് യൂണിയനുകൾ

Posted on: August 24, 2014

Air-India-hub-B

എയർഇന്ത്യ നേരിടുന്ന നഷ്ടത്തെപ്പറ്റി സിബിഐ അന്വേഷണം നടത്തണമെന്നു എയർഇന്ത്യ യൂണിയനുകൾ. ടേൺഎറൗണ്ട് പ്ലാനിന്റെ പേരിലാണ് മാനേജ്‌മെന്റുമായി യൂണിയനുകൾ ഇടഞ്ഞത്. എയർഇന്ത്യ സർവീസ് എൻജിനീയറിംഗ് അസോസിയേഷനും എയർഇന്ത്യ എംപ്ലോയീസ് യൂണിയനുമാണ് ഇപ്പോൾ സിബിഐ അന്വേഷണവുമായി രംഗത്തുവന്നിട്ടുള്ളത്.

ആകെ 30,000 ത്തോളം ജീവനക്കാരാണ് എയർഇന്ത്യയിലുള്ളത്. 14 യൂണിയനുകളാണ് എയർഇന്ത്യയിലുള്ളത്. അംഗീകൃത യൂണിയനുകളുടെ എണ്ണം മൂന്നായി കുറയ്ക്കണമെന്ന് മുൻലേബർ സെക്രട്ടറി കൃഷ്ണമോഹൻ സാഹ് നിയുടെ നേതൃത്തിലുള്ള പാനൽ നിർദേശിച്ചിരുന്നു.