എയർ പെഗാസസ് ബംഗലുരു- കൊച്ചി സർവീസ് ആരംഭിച്ചു

Posted on: May 18, 2016

Air-Pegasus-Kochi-press-mee

കൊച്ചി : എയർ പെഗാസസ് ബംഗലുരു- കൊച്ചി സർവീസ് ആരംഭിച്ചു. വൈകുന്നേരം 5.10 ന് ബംഗലുരുവിൽ നിന്നും പുറപ്പെട്ട് 6.30 ന് കൊച്ചിയിലെത്തും. തിരിച്ച് വൈകുേേന്നരം 6.50 ന് പുറപ്പെട്ട് രാത്രി 8.20 ന് ബംഗലുരുവിലെത്തും. വൈകാതെ കൊച്ചിയിലേക്കുള്ള രണ്ടാമത്തെ പ്രതിദിന ഫ്‌ളൈറ്റ് ആരംഭിക്കുമെന്ന് എയർ പെഗാസസ് മാനേജിംഗ് ഡയറക്ടറും മലയാളിയുമായ ഷൈസൺ തോമസ് പത്രസമ്മേളനത്തിൽ പറഞ്ഞു.

കൊച്ചിയിലേക്കുള്ള സർവീസ് ഐടി മേഖലയിൽ പ്രവർത്തിക്കുന്ന മലയാളികൾക്ക് പ്രയോജനപ്രദമാകുമെന്ന് ഷൈസൺ തോമസ് ചൂണ്ടിക്കാട്ടി. ബംഗലുരു കെംപഗൗഡ വിമാനത്താവളം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന എയർ പെഗാസസ് തിരുവനന്തപുരം, ഹൂബ്ലി, മധുരൈ, മംഗലാപുരം, ചെന്നൈ എന്നീ ദക്ഷിണേന്ത്യൻ നഗരങ്ങളിലേക്ക് സർവീസ് നടത്തുന്നു. ബംഗലുരു-ഗോവ സർവീസ് ജൂൺ മാസത്തിൽ ആരംഭിക്കുമെന്നും അദേഹം പറഞ്ഞു.

എയർ പെഗാസസ് എച്ച് ആർ മേധാവി ഷിബു ജേക്കബും പത്രസമ്മേളനത്തിൽ പങ്കെടുത്തു.