ഫെഡറൽ സ്‌മൈൽസിനു തുടക്കമായി

Posted on: August 23, 2014

Federal--smiles-B

ഫെഡറൽ ബാങ്ക് സ്‌മൈൽസ് – എംപ്ലോയി അസിസ്റ്റൻസ് സെന്റർ ആരംഭിച്ചു. മറൈൻഡ്രൈവിലെ ഫെഡറൽ ടവറിൽ നടന്ന ചടങ്ങിലാണു സെന്ററിനു തുടക്കമിട്ടത്. ജോലി സംബന്ധമായും വ്യക്തിപരമായും ജീവനക്കാർക്കു പ്രഫഷണൽ രീതിയിൽ സഹായം നൽകുന്ന ഏറെ സവിശേഷതകളുള്ള ഈ സെന്ററിന്റെ ഉദ്ഘാടനം ഫെഡറൽ ബാങ്ക് ഡയറക്ടർ ഗ്രേസ് എലിസബത്ത് കോശിയാണ് നിർവഹിച്ചത്.

ആദ്യഘട്ടത്തിൽ കളമശേരി രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസസിലെ പരിശീലനം സിദ്ധിച്ച പ്രഫഷണലുകൾക്കൊപ്പമാണു പ്രോഗ്രാം ഒരുക്കുന്നത്. ബാങ്കിന്റെ പരിശീലനം നേടിയ ജീവനക്കാരുടെ സംഘവും പ്രോഗ്രാമിന്റെ സംഘാടനത്തിൽ പങ്കാളികളാവും.

രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസസ് പ്രിൻസിപ്പൽ ഡോ. ജോസഫ് ഐ. ഇഞ്ചോടി, ജനറൽ മാനേജറും എച്ച്ആർ തലവനുമായ തമ്പി കുര്യൻ എന്നിവരും ചടങ്ങിൽ പ്രസംഗിച്ചു. ജീവനക്കാർ നീല, മഞ്ഞ നിറങ്ങളിലുള്ള ബലൂണുകൾ പറത്തിയാണ് സ്‌മൈൽസിനു തുടക്കം കുറിച്ചത്.