എയർ ഇന്ത്യയ്ക്ക് ഫ്‌ളൈബിയുമായി കോഡ്‌ഷെയറിംഗ്

Posted on: May 5, 2016

FlyBe-bombardier-aircraft-B

ന്യൂഡൽഹി : എയർ ഇന്ത്യ യൂറോപ്യൻ വിമാനക്കമ്പനിയായ ഫ്‌ളൈബിയുമായി കോഡ്‌ഷെയറിംഗിന് ധാരണയായി. എയർ ഇന്ത്യയിൽ ബിർമിംഗ്ഹാമിൽ എത്തുന്ന യാത്രക്കാർക്ക് ബെൽഫാസ്റ്റ്, എഡിൻബറോ, ഗ്ലാസ്‌ഗോ എന്നിവിടങ്ങളിലേക്ക് പോകാൻ ഫ്‌ളൈബി സർവീസുകളിൽ കണക്ഷൻ ലഭ്യമാകും.

ഇതനുസരിച്ച് മെയ് 10 മുതൽ ബുക്കിംഗും ജൂൺ ഒന്നു മുതൽ യാത്രയും സാധ്യമാകുമെന്ന് എയർ ഇന്ത്യ വക്താവ് അറിയിച്ചു.