മലയാളം ബുക്ക് സ്റ്റോറുമായി ആമസോൺ

Posted on: April 15, 2016

Amazon-India-Big

കൊച്ചി : മലയാളികളായ വായനക്കാർക്കായി ഓൺലൈൻ മലയാളം പുസ്തകശേഖരവുമായി ആമസോൺ. മലയാളം ക്ലാസിക്കുകൾ, കവിതാസമാഹാരങ്ങൾ, ഫിക്ഷൻ, ജീവചരിത്രം, ധനകാര്യം, സാമ്പത്തിക ശാസ്ത്രം, ബിസിനസ്, കുക്കറി, കുട്ടികൾക്കുള്ളവ മുതലായ 5000-ൽ അധികം കൃതികളാണ് ആമസോൺ പുസ്തകശേഖരത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

എം.ടി, ഒ.എൻ.വി, ഒ.വി വിജയൻ, ബഷീർ, മലയാറ്റൂർ രാമകൃഷ്ണൻ തുടങ്ങിയ പ്രമുഖ മലയാളം എഴുത്തുകാരുടെ കൃതികൾ ഈ പുസ്തകശേഖരത്തിൽനിന്ന് വായിക്കാം. ആടുജീവിതം, ഖസാക്കിന്റെ ഇതിഹാസം, രാണ്ടാംമൂഴം, മെലൂഹായിലെ ചിരഞ്ജീവികൾ, ആരാച്ചാർ, നീർമാതളം പൂത്തക്കാലം തുടങ്ങി ഒട്ടനവധി പ്രമുഖ ബെസ്റ്റ് സെല്ലർ പുസ്തകങ്ങളുടെ വൻശേഖരം തന്നെ ആമസോൺ മലയാളം പുസ്തകശേഖരത്തിൽ ഒരുക്കിയിട്ടുണ്ട്.

ആമസോൺ ഡോട്ട്ഇൻ എന്ന വെബ്‌സൈറ്റിൽനിന്നോ ആമസോൺ മൊബൈൽ ആപ് ഉപയോഗിച്ചോ തലക്കെട്ട്, പ്രസാധകർ, വിഭാഗം എന്നിവയുടെ അടിസ്ഥാനത്തിൽ എളുപ്പത്തിൽ കെണ്ടത്താവുന്ന രീതിയിലാണ് പുസ്തകങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം കന്നഡ, തമിഴ്, ഹിന്ദി, മറാത്തി എന്നീ നാലു ഭാഷകളിൽ ആമസോൺ അവതരിപ്പിച്ച പുസ്തകശേഖരങ്ങൾക്ക് മികച്ച സ്വീകരണമാണ് ലഭിച്ചത്.