ഡാറ്റ്‌സൺ റെഡി-ഗോ പുറത്തിറക്കി

Posted on: April 14, 2016

Datsun-redi---Go-14-april-1

ന്യൂഡൽഹി : ഡാറ്റ്‌സൺ റെഡി-ഗോ പുറത്തിറക്കി. റെഡി-ഗോ ജൂണിൽ വിപണിയിൽ എത്തും. റെഡി-ഗോ വേരിയന്റുകൾക്ക് 2.5 ലക്ഷത്തിനും 4.42 ലക്ഷത്തിനും മധ്യേയാണ് ഡൽഹിയിലെ എക്‌സ്‌ഷോറൂം വില.

റിനോൾട്ട് -നിസാൻ സഖ്യം കോമൺ മൊഡ്യൂൾ ഫാമിലി (സിഎംഎഫ് – എ) പ്ലാറ്റ്‌ഫോമിലാണ് ഡാറ്റ്‌സൺ റെഡി-ഗോ നിർമ്മിച്ചിട്ടുള്ളത്. 0.8 ലിറ്റർ ത്രീ സിലിണ്ടർ എൻജിൻ മികച്ച ഇന്ധനക്ഷമത നൽകും. അർബൻ ഹാച്ച്ബാക്കായ റെഡി-ഗോയ്ക്ക് ഈ വിഭാഗത്തിലെ ഏറ്റവും മികച്ച (185 മില്ലിമീറ്റർ) ഗ്രൗണ്ട് ക്ലിയറൻസാണുള്ളത്.

റെഡി-ഗോയുടെ ബുക്കിംഗ് അടുത്തമാസം ആരംഭിക്കുമെന്ന് നിസാൻ ഇന്ത്യ എംഡി അരുൺ മൽഹോത്ര പറഞ്ഞു. ജൂണിൽ ഡെലിവറി ആരംഭിക്കുമെന്നും അദേഹം കൂട്ടിച്ചേർത്തു.