ഡിജിറ്റൽ കൈനീട്ടവുമായി ഫെഡറൽ ബാങ്ക്

Posted on: April 14, 2016

Federal-Bank-Logo-new-big

കൊച്ചി : ഇടപാടുകാർക്ക് ഫെഡറൽ ബാങ്കിന്റെ വക പ്രത്യേക ഡിജിറ്റൽ വിഷുകൈനീട്ടം. വിഷുദിനമായ ഏപ്രിൽ 14 ന് ബാങ്കിന്റെ മൊബൈൽ ആപ്ലിക്കേഷനായ ഫെഡ്‌മൊബൈൽ ഡൗൺലോഡ് ചെയ്ത് കുറഞ്ഞത് ഒരു സാമ്പത്തിക ഇടപാടെങ്കിലും അതിലൂടെ നടത്തുകയാണെങ്കിൽ 101 രൂപയോ, ആദ്യം നടത്തുന്ന ഇടപാടിന്റെ പകുതിതുകയോ, ഇവയിൽകുറഞ്ഞതു കക്യാഷ് ബാക് ആയി ലഭിക്കും. മൊബൈൽ റീചാർജ്, ഡിടിഎച്ച് റീചാർജ്, പണം കൈമാറ്റം, ബിൽ പേമെന്റ് ഇടപാടുകൾ തുടങ്ങിയവയ്‌ക്കെല്ലാം ഇത ്‌ലഭ്യമാകും.

ഡിജിറ്റൽകൈനീട്ടവുമായി ഇടപാടുകാർക്കൊപ്പം വിഷു ആഘോഷിക്കാനാകുന്നതിൽ തങ്ങൾക്ക്‌സന്തോഷമുണ്ടെന്ന്‌ഫെഡറൽ ബാങ്കിന്റെഡിജിറ്റൽ ബാങ്കിംഗ് മേധാവി കെ.എ. ബാബു പറഞ്ഞു.

TAGS: Federal Bank |