പുതിയ രണ്ട് സർവീസുകളുമായി ട്രൂജെറ്റ്

Posted on: April 3, 2016

True-jet-ATR72-aircraft-Big

ഹൈദരാബാദ് : ട്രൂജെറ്റ് ഏപ്രിൽ 8 മുതൽ പുതിയ രണ്ട് സർവീസുകൾ ആരംഭിക്കുന്നു. ഹൈദരാബാദ് – കഡപ്പ, കഡപ്പ – തിരുപ്പതി സെക്ടറുകളിലാണ് പുതിയ സർവീസുകൾ.

എടിആർ -72 എയർക്രാഫ്റ്റുകളാണ് ട്രൂജെറ്റ് സർവീസിന് ഉപയോഗിക്കുന്നത്. ഹൈദരാബാദ്, ഔംഗബാദ്, ബംഗലുരു, ചെന്നൈ, ഗോവ, നാഗ്പൂർ, രാജമുന്ദ്രി, തിരുപ്പതി, കഡപ്പ എന്നീ ഡെസ്റ്റിനേഷനുകളിലേക്കാണ് ഇപ്പോൾ ട്രൂജെറ്റ് സർവീസുള്ളത്.