സാങ്കേതികത്തകരാറ് : ഡ്രീംലൈനറുകൾ എയർഇന്ത്യയ്ക്ക് വെല്ലുവിളി

Posted on: March 27, 2016

AirIndia-B-787-Dreamliner-B

ന്യൂഡൽഹി : ഫ്‌ലീറ്റിലെ ബോയിംഗ് 787-800 ഡ്രീംലൈനറുകൾക്ക് അടിക്കടിയുണ്ടാകുന്ന സാങ്കേതികത്തകരാറുകൾ എയർഇന്ത്യയ്ക്ക് വെല്ലുവിളിയാകുന്നു. ഏറ്റവും ഒടുവിൽ ഡൽഹി – പാരീസ് വിമാനമാണ് ഇന്നലെ നിലത്തിറക്കേണ്ടി വന്നത്. കഴിഞ്ഞയാഴ്ച കോൽക്കത്ത – ഡൽഹി ഡ്രീംലൈനറിലും തകരാറുകണ്ടെത്തി.

21 ബോയിംഗ് ഡ്രീംലൈനറുകളാണ് എയർഇന്ത്യ ഫ്‌ലീറ്റിലുള്ളത്. ആറ് വിമാനങ്ങൾ കൂടി 2018 ഓഗസ്റ്റിന് മുമ്പ് ഡെലിവറി ലഭിക്കും. യുഎസ് വിമാനനിർമാതാക്കളായ ബോയിംഗിന് 2005 ൽ 27 ഡീംലൈനറുകൾക്കാണ് എയർ ഇന്ത്യ ഓർഡർ നൽകിയത്. കൂടാതെ ബോയിംഗ് 777, ബോയിംഗ് 737-800 വിഭാഗത്തിൽപ്പെട്ട 41 വിമാനങ്ങൾക്കും ഓർഡർ നൽകിയിട്ടുണ്ട്.