എച്ച എൽ എല്ലിന് ദേശീയപുരസ്‌കാരം

Posted on: August 20, 2014

HLL-award-photo-200814

ആരോഗ്യ പരിക്ഷാമേഖലയിലെ നൂതനത്വത്തിനുള്ള ദേശീയപുരസ്‌കാരത്തിന് എച്ച്.എൽ.എൽ. ലൈഫ്‌കെയർ ലിമിറ്റഡ് അർഹമായി.രണ്ടു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരം ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ കേന്ദ്ര കെമിക്കൽ ആൻഡ് ഫെർട്ടിലൈസേഴ്‌സ് വകുപ്പ് സഹമന്ത്രി ശ്രീ നിഹാൽചന്ദ് മേഗ് വാളിൽ നിന്നും എച്ച് എൽ എൽ ലൈഫ്‌കെയർ സിഎംഡി ഡോ. എം. അയ്യപ്പൻ ഏറ്റുവാങ്ങി.

ഗർഭപാത്രത്തിനുള്ളിൽ ഉപയോഗിക്കുന്ന കവചിത കോപ്പർടി ആണ്, പൊതുജനാരോഗ്യ രംഗത്തെ പോളിമറുകളുടെ പഠനത്തിനും ഗവേഷണ വികസനസ്ഥാപനത്തിനുള്ള വിഭാഗത്തിൽ പുരസ്‌കാരം നേടിയത്. എച്ച് എൽ എൽ കോർപറേറ്റ് റിസേർച്ച് ആൻഡ് ഡവലപ്‌മെന്റ് സെന്ററിലെ ഡോ. എബി സന്തോഷ് അപ്രേമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ ഉപകരണം വികസിപ്പിച്ചത്. തന്റെ ആശയം ഡോ. എബി, ബിൽ ആൻഡ് മെലിൻഡ ഗേറ്റ്‌സ് ഫൗണ്ടേഷന്റെ ഗ്ലോബൽ ഹെൽത്ത് ചലഞ്ച് പരിപാടിയിൽ അവതരിപ്പിച്ച് ധനസഹായം നേടിയിരുന്നു.

TAGS: HLL Lifecare |