ആശ്രയ സൊസൈറ്റിക്ക് എം. എ. യൂസഫലി രണ്ട് കോടി രൂപ കൈമാറി

Posted on: March 15, 2016
ആശ്രയ ചാരിറ്റബിൾ സൊസൈറ്റിക്ക് ലുലു ഗ്രൂപ്പ് ചെയർമാൻ പദ്മശ്രീ എം. എ. യൂസഫലി  വാഗ്ദാനം ചെയ്ത രണ്ട് കോടിയുടെ ധനസഹായം സെക്രട്ടറി ഇ. എ. ഹാരിസ് തലശേരിയിൽ ആശ്രയ വർക്കിങ്ങ് ചെയർമാൻ എ. എൻ. ഷംസീറിന് കൈമാറുന്നു. ലുലുഗ്രൂപ്പ് മീഡിയകോ-ഓർഡിനേറ്റർ എൻ. ബി. സ്വരാജ്, ലുലു അൽ-ഐൻ പബ്ലിക് റിലേഷൻസ് മാനേജർ മുഹമ്മദ് ഉമ്മർ തുടങ്ങിയവർ സമീപം.

കണ്ണൂർ : അർബുദ രോഗികൾക്ക് സ്വാന്തനമേകുന്ന തലശേരിയിലെ ആശ്രയ ചാരിറ്റബിൾ സൊസൈറ്റിക്ക് പ്രമുഖ വ്യവസായിയും ലുലുഗ്രൂപ്പ് ചെയർമാനുമായ പദ്മശ്രീ എം. എ. യൂസഫലി വാഗ്ദാനം ചെയ്ത രണ്ട് കോടി രൂപയുടെ ധനസഹായം കൈമാറി. ആശ്രയയിൽ നടന്ന ചടങ്ങിൽ യൂസഫലിക്ക് വേണ്ടി ഇ.എ. ഹാരിസ് ആശ്രയ വർക്കിങ്ങ് ചെയർമാൻ എ.എൻ. ഷംസീറിന് ചെക്ക് കൈമാറി.

ലുലുഗ്രൂപ്പ് മീഡിയകോ-ഓർഡിനേറ്റർ എൻ. ബി. സ്വരാജ്, ലുലു അൽ-ഐൻ പബ്ലിക് റിലേഷൻസ് മാനേജർ മുഹമ്മദ് ഉമ്മർ, ആശ്രയസെക്രട്ടറി കെ. അച്ചുതൻ, സീതാനാഥ്, ഷൈമള, കെ.പി. തിലകൻ, ജയചന്ദ്രൻ തുടങ്ങിയവരും പങ്കെടുത്തു. കഴിഞ്ഞ മാസം നടന്ന ആശ്രയ ഉദ്ഘാടന ചടങ്ങിലാണ് എം. എ. യൂസഫലി രണ്ട് കോടിരൂപ പ്രഖ്യാപിച്ചത്. മലബാർ കാൻസർ സെന്ററിന് പരിസരത്താണ് ആശ്രയയുടെ കെട്ടിടം പ്രവർത്തിക്കുന്നത്.