ഈസ്റ്റേണിന് സ്‌പൈസസ് ബോർഡിന്റെ പുരസ്‌കാരം

Posted on: March 1, 2016
സുഗന്ധവ്യഞ്ജന കയറ്റുമതിക്കുമുള്ള 20102-13 ലെയും 2013-14 ലെയും സ്‌പൈസസ് ബോർഡ് പുരസ്‌കാരം ചെയർമാൻ ഡോ. എ. ജയതിലകിൽ നിന്ന് ഈസ്‌റ്റേൺ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ഫിറോസ് മീരാനും ഡയറക്ടർ നബീസാ മീരാനും ചേർന്ന് സ്വീകരിക്കുന്നു.

സുഗന്ധവ്യഞ്ജന കയറ്റുമതിക്കുമുള്ള  20102-13 ലെയും 2013-14 ലെയും സ്‌പൈസസ് ബോർഡ് പുരസ്‌കാരം ചെയർമാൻ ഡോ. എ. ജയതിലകിൽ നിന്ന് ഈസ്‌റ്റേൺ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ഫിറോസ് മീരാനും ഡയറക്ടർ നബീസാ മീരാനും ചേർന്ന് സ്വീകരിക്കുന്നു.

കൊച്ചി : കറിപ്പൊടികളുടെയും സുഗന്ധവ്യഞ്ജന മിശ്രണത്തിന്റെയും ഏറ്റവും വലിയ കയറ്റുമതിക്കും സുഗന്ധവ്യഞ്ജനങ്ങളുടെയും സുഗന്ധവ്യഞ്ജന ഉത്പന്നങ്ങളുടെയും ബ്രാൻഡഡ് കൺസ്യൂമർ പാക്കുകളുടെയും ഏറ്റവും വലിയ കയറ്റുമതിക്കുമുള്ള സ്‌പൈസസ് ബോർഡിന്റെ 2012-13 ലെയും 2013-14 ലെയും വാർഷിക പുരസ്‌കാരത്തിന് ഈസ്റ്റേൺ കോണ്ടിമെന്റ്‌സ് അർഹമായി. ഗുജറാത്ത് സർവകലാശാല കൺവെൻഷൻ ആൻഡ് എക്‌സിബിഷൻ സെന്ററിൽ നടന്ന ചടങ്ങിൽ സ്‌പൈസസ് ബോർഡ് ചെയർമാൻ ഡോ. എ. ജയതിലക് പുരസ്‌കാരം സമ്മാനിച്ചു.

ഈസ്റ്റേൺ ഉത്പന്നങ്ങൾക്ക് ആഗോളതലത്തിലുള്ള സ്വീകാര്യതയുടെ തെളിവാണിതെന്നും ഇന്ത്യയെ ലോകതലത്തിൽ പ്രതിനിധീകരിക്കാൻ സാധിക്കുന്നതിൽ അഭിമാനമുണ്ടെന്നും ഈസ്റ്റേൺ ഗ്രൂപ്പ് ചെയർമാൻ നവാസ് മീരാൻ പറഞ്ഞു.

തങ്ങളുടെ വ്യത്യസ്തമായ രുചിയും മണവും ഉപയോഗിച്ച് ഈസ്‌റ്റേൺ കോണ്ടിമെന്റ്‌സ് ഇത് തുടർച്ചയായ 17 ാം തവണയാണ് ഈ പുരസ്‌കാരം നേടുന്നത്. ഭക്ഷ്യസാങ്കേതികവിദ്യയുടെയും ഉന്നത ഗുണനിലവാരത്തിന്റെയും മുൻനിരയിലെത്തിനിൽക്കുന്നതിൽ തങ്ങൾക്ക് അഭിമാനമുണ്ടെന്ന് ഈസ്റ്റേൺ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ഫിറോസ് മീരാൻ പുരസ്‌കാരം സ്വീകരിച്ചു കൊണ്ട് പറഞ്ഞു. ഭക്ഷ്യമേഖലയിൽ സർക്കാർ നടപ്പാക്കിവരുന്ന കർശന സുരക്ഷാ പരിശോധനകളെ അദ്ദേഹം സ്വാഗതം ചെയ്തു.

എൻഎബിഎൽ അംഗീകരിച്ച ആധുനികവും പരിഷ്‌കൃതവുമായ ലബോറട്ടറിയാണ് ഈസ്‌റ്റേൺ സ്ഥാപിച്ചിട്ടുള്ളതെന്ന് ഈസ്റ്റേൺ ഗ്രൂപ്പ് ചെയർമാൻ നവാസ് മീരാൻ പറഞ്ഞു. രാജ്യത്ത് ഇത്തരത്തിലുള്ള ലബോറട്ടറികൾ മുൻപന്തിയിൽ നിൽക്കുന്നവയിലൊന്നാണിത്. സുഗന്ധവ്യഞ്ജനരംഗത്ത് ആഗോളതലത്തിൽ നിലയുറപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് തങ്ങളിതു പ്രവർത്തിപ്പിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.