മുത്തൂറ്റ് ഗ്രൂപ്പ് ഇൻസ്റ്റന്റ് ഡൊമസ്റ്റിക് മണി ട്രാൻസ്ഫർ ആരംഭിച്ചു

Posted on: August 19, 2014

Muthoot-Finance-Logo-s

മുത്തൂറ്റ് വെഹിക്കിൾ ആൻഡ് അസറ്റ് ഫിനാൻസ് ലിമിറ്റഡ്, മൂത്തൂറ്റ് ഫിനാൻസിന്റെ 4400 ശാഖകൾ വഴി ഡൊമസ്റ്റിക് മണി ട്രാൻസ്ഫർ (ഡിഎംടി) സർവീസ് ആരംഭിച്ചു. മുത്തൂറ്റ് വെഹിക്കിൾ ആൻഡ് അസറ്റ് ഫിനാൻസ് ലിമിറ്റഡിനെ പ്രീപെയ്ഡ് പേമെന്റ് ഇൻസ്ട്രമെന്റ് ഇഷ്യൂവർ ആയി ആർബിഐ അധികാരപ്പെടുത്തിയതിനെത്തുടർന്നാണിത്.

കാഷ്‌ലെസ് കാമ്പസ്, മൊബൈൽ വഴിയുള്ള മർച്ചന്റ് പേമെന്റ്‌സ്, പബ്ലിക് ട്രാൻസ്‌പോർട്ട് ടിക്കറ്റിംഗ് എന്നീ പേമെന്റ് കളക്ഷൻ സംവിധാനങ്ങൾ ഇതുവഴി സജീവമാകും. കൂടാതെ ഇലക്‌ട്രോണിക് ടിക്കറ്റിംഗ്, എറണാകുളത്തെ സ്വകാര്യ ബസുകളിൽ പ്രീപെയ്ഡ് പേമെന്റ് എന്നീ സൗകര്യങ്ങളും ഉടനെ ലഭ്യമാകും. ഡിഎംടിയുടെ ഉദ്ഘാടനം ആർബിഐ എറണാകുളം ജനറൽ മാനേജർ സി.വി. ജോർജും മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ജോർജ് അലക്‌സാണ്ടർ മുത്തൂറ്റും ചേർന്ന് നിർവഹിച്ചു.

മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ് എക്‌സിക്യൂട്ടീവ് ഡയറക്ടർ കെ.പി. പത്മകുമാർ, ചീഫ് ജനറൽ മാനേജർ കെ.ആർ. ബിജിമോൻ, എംവിഎഫ്എൽ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഉമ്മൻ ബഞ്ചമിൻ, മണി ട്രാൻസ്ഫർ ബിസിനസ് ഹെഡ് ഷൈബു ചെറിയാൻ, മണി ട്രാൻസ്ഫർ ഓപറേഷൻസ് ഹെഡ് ജോസ് അല്ലേഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.