ഫെഡ്ബുക് സെൽഫിക്ക് ബാങ്കിംഗ് ഫ്രോണ്ടിയേഴ്‌സ് ഫിന്നോവിറ്റി അവാർഡ്

Posted on: February 26, 2016

Federal-Bank-Finnoviti-Awar

മുംബൈ : ഫെഡറൽ ബാങ്കിൽ അക്കൗണ്ട് തുറക്കാനുള്ള മൊബൈൽ ആപ്ലിക്കേഷനായ ഫെഡ്ബുക് സെൽഫിക്ക് ബാങ്കിംഗ് ഫ്രോണ്ടിയേഴ്‌സ് ഫിന്നോവിറ്റി അവാർഡ്. ഫെഡറൽ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടറും സിഎഫ്ഒയുമായ അശുതോഷ് ഖജൂരിയ ഡിജിഎം (ഐടി) ജോൺസൺ കെ. ജോസ് എന്നിവർ ചേർന്ന് അവാർഡ് സ്വീകരിച്ചു.

ബാങ്ക് ഓഫ് ഇന്ത്യ മുൻ സിഎംഡി വി. ആർ. അയ്യർ, സാമ്പത്തിക വിദഗ്ധൻ നരേന്ദ്ര ജാദവ് തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.