ഊർജ ഉപഭോഗം കുറഞ്ഞ പമ്പുകളുമായി ഗ്രന്റ്‌ഫോസ്

Posted on: September 2, 2015

Grundfos-India-Big

കൊച്ചി : ഊർജം, ജലവിതരണം, മലിനജല സംസ്‌കരണം എന്നിവ സംബന്ധിച്ച സാങ്കേതിക വിദ്യ തെരഞ്ഞെടുക്കുന്നതിലെ ദീർഘവീക്ഷണം സ്മാർട് സിറ്റികളുടെ വികസനത്തിൽ സുപ്രധാന ഘടകമാണെന്ന് പ്രമുഖ പമ്പ് നിർമാതാക്കളായ ഗ്രന്റ് ഫോസ് ഇന്ത്യ അഭിപ്രായപ്പെട്ടു. സ്മാർട് സിറ്റിയായി കൊച്ചി മാറുന്ന സാഹചര്യത്തിൽ കുറച്ച് മാത്രം ഊർജം ആവശ്യമായ പമ്പിംഗ് സംവിധാനം ലഭ്യമാക്കാൻ ഗ്രന്റ്‌ഫോസ് സന്നദ്ധമാണെന്ന് കമ്പനിയുടെ വാട്ടർ യൂട്ടിലിറ്റി വിഭാഗം തലവൻ സഞ്ജീവ് സിർസി പറഞ്ഞു.

ഗ്രന്റ് ഫോസ് ഇന്ത്യ ഇതിനകം സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കമ്പനിയുടെ പമ്പിംഗ് സംവിധാനം സ്ഥാപിച്ചു കഴിഞ്ഞിട്ടുണ്ട്. ജലമൊഴുക്കിന് മർദം കുറഞ്ഞു പോകുന്ന പ്രശ്‌നം പരിഹരിക്കുന്നതിനായി ഓരോ ഉപയോക്താവിന്റേയും ആവശ്യങ്ങൾ കണ്ടറിഞ്ഞുകൊണ്ടുള്ള ജലവിതരണ സംവിധാനമാണ് ഗ്രന്റ്‌ഫോസ് ഒരുക്കുന്നത്. ഒന്നിലധികം പമ്പുകൾ ഉപയോഗിച്ചു ആനുപാതിക മർദ്ദം ലഭ്യമാക്കുകയാണ് ചെയ്യുന്നത്. അസംസ്‌കൃത ഖര മാലിന്യങ്ങളും മലിനജലവും നീക്കം ചെയ്യുന്നതിന് അനുയോജ്യമായിട്ടുള്ളവയാണ് ഗ്രാന്റ്‌ഫോസിന്റെ സ്വീവേജ് പമ്പുകൾ. ഇന്റർനെറ്റിന്റെ സഹായത്തോടെ വിദൂര നിയന്ത്രണ സംവിധാനം ഗ്രന്റ്‌ഫോസ് ഉപയോഗപ്പെടുത്തി വരുന്നു.

പരിസ്ഥിതി സംരക്ഷണം സംബന്ധിച്ച ഗ്രന്റ്‌ഫോസിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾക്ക് സാധൂകരണമായി ഊർജം ഏറ്റവും കുറച്ച് മാത്രം ഉപയോഗിക്കുന്ന രീതിയിലാണ് കമ്പനിയുടെ ഉത്പന്നങ്ങൾ രൂപകൽപന ചെയ്തിരിക്കുന്നത്. സൗരോർജ പമ്പുകളും ഗ്രന്റ്‌ഫോസിനുണ്ട്. വൈദ്യുതി കുറച്ച് മതി എന്നതിനു പുറമെ ഗ്രന്റ്‌ഫോസ് പമ്പുകൾ പ്രവർത്തിക്കാനും ചെലവ് കുറച്ച് മതിയെന്ന് സഞ്ജീവ് സിൻസി ചൂണ്ടിക്കാട്ടി.

TAGS: Grundfos India |