13
Monday
May 2024
May 2024
വിരാട് കോഹ്ലി ടിസോട്ട് ബ്രാൻഡ് അംബാസഡർ
Posted on: February 19, 2016
മുംബൈ : വിരാട് കോഹ്ലിയെ ടിസോട്ട് വാച്ചുകളുടെ ബ്രാൻഡ് അംബാസഡറായി നിയമിച്ചു. ലോകത്തിലെ മികച്ച ക്രിക്കറ്റർമാരിലൊരാളയാ വിരാട് കോഹ്ലി ടിസോട്ടിന് അനുയോജ്യനായ ബ്രാൻഡ് അംബാസഡറാണെന്ന് ടിസോട്ട് പ്രസിഡന്റ് ഫ്രാങ്കോയ്സ് തിബേഡ് പറഞ്ഞു.
ടിസോട്ടിന്റെ ബ്രാൻഡ് അംബാസഡറായി തെരഞ്ഞെടുക്കപ്പെട്ടത് ബഹുമതിയായി കണക്കാക്കുന്നുവെന്ന് വിരാട് കോഹ്ലി പറഞ്ഞു. സ്വിസ് ബ്രാൻഡായ ടിസോട്ട് 1907 മുതൽ ആഡംബര വാച്ചുകൾ നിർമ്മിച്ചുവരുന്നു.
TAGS: Brand Ambassador | Swiss Watches | Tissot | Virat Kohli |
News in this Section