കെപി ഹോർമിസ് അനുസ്മരണ പ്രഭാഷണം 13 ന്

Posted on: February 11, 2016
കെപി ഹോർമിസ് അനുസ്മരണ പ്രഭാഷണം സംബന്ധിച്ച് ഫെഡറൽ ബാങ്ക് കൊച്ചിയിൽ നടത്തിയ പത്രസമ്മേളനത്തിൽ കേരള നെറ്റ്‌വർക്ക് ഹെഡും സിജിഎമ്മുമായ കെ. ഐ. വർഗീസ്, സിഎസ്ആർ സെൽ ഹെഡ് രാജു ഹോർമിസ് എന്നിവർ.

കെപി ഹോർമിസ് അനുസ്മരണ പ്രഭാഷണം സംബന്ധിച്ച് ഫെഡറൽ ബാങ്ക് കൊച്ചിയിൽ നടത്തിയ പത്രസമ്മേളനത്തിൽ കേരള നെറ്റ്‌വർക്ക് ഹെഡും സിജിഎമ്മുമായ കെ. ഐ. വർഗീസ്, സിഎസ്ആർ സെൽ ഹെഡ് രാജു ഹോർമിസ് എന്നിവർ.

കൊച്ചി : ഫെഡറൽ ബാങ്കിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പതിനാലാമത് കെ.പി.ഹോർമിസ് അനുസ്മരണ പ്രഭാഷണം റിസർവ് ബാങ്ക് ഗവർണർ ഡോ. രഘുറാം രാജൻ നടത്തും. ഫെബ്രുവരി 13 ന് വൈകുന്നേരം ആറു മണിക്ക് കൊച്ചി ലേ മെറിഡിയൻ ഹോട്ടലിലാണ് പരിപാടി.

ഇന്ത്യയിലെ സാമ്പത്തികരംഗ പരിഷ്‌കാരങ്ങൾ : ഭൂതവും ഭാവിയും എന്ന വിഷയത്തിലാണ് അദ്ദേഹം പ്രഭാഷണം നടത്തുക. റിസർവ്വ് ബാങ്ക് ഗവർണറായി ചുമതലയേറ്റ ശേഷമുള്ള കേരളത്തിലെ രഘുറാം രാജന്റെ ആദ്യ ചടങ്ങാണിത്. ഫെഡറൽ ബാങ്ക് ചെയർമാൻ നിലേഷ് ശിവജി വികംസേ, എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസൻ എന്നിവരും പരിപാടിയിൽ പങ്കെടുക്കും.