ഓട്ടോ എക്‌സ്‌പോ ഫെബ്രുവരി 5 മുതൽ

Posted on: January 31, 2016

Auto-Expo-2016-logo-Big

ന്യൂഡൽഹി : ഓട്ടോ എക്‌സ്‌പോ ഫെബ്രുവരി 5 മുതൽ 9 വരെ ഗ്രേറ്റർ നോയിഡയിലെ ഇന്ത്യ എക്‌സ്‌പോ മാർട്ടിൽ നടക്കും. സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്‌ചേഴ്‌സ്, കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി, കംപോണന്റ് മാനുഫാക്‌ചേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ഓട്ടോ എക്‌സ്‌പോ സംഘടിപ്പിക്കുന്നത്.

പതിമൂന്നാമത് ഓട്ടോ എക്‌സ്‌പോയിൽ 80 പുതിയ വാഹനങ്ങൾ ലോഞ്ച് ചെയ്യും. ഏഴ് ലക്ഷത്തിൽപ്പരം പേർ ഓട്ടോ എക്‌സ്‌പോ സന്ദർശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

TAGS: Auto Expo 2016 |