രത്തൻ ടാറ്റാ ടീബോക്‌സിൽ നിക്ഷേപം നടത്തി

Posted on: January 27, 2016

Ratan-Tata-Big-b

മുംബൈ : രത്തൻ ടാറ്റാ സ്‌പെഷ്യാലിറ്റി ടീ കമ്പനിയായ ടീബോക്‌സിൽ നിക്ഷേപം നടത്തി. നിക്ഷേപത്തിന്റെ മൂല്യം വെളിപ്പെടുത്തിയിട്ടില്ല. ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ ആഗോള പ്രീമിയം ടീ ബ്രാൻഡാണ് ടീ ബോക്‌സ് രത്തൻ ടാറ്റായുടെ നിക്ഷേപം പുതിയ വിപണികൾ കണ്ടെത്താൻ ടീബോക്‌സിനെ സഹായിക്കുമെന്ന് സ്ഥാപകനും സിഇഒയുമായ കൗശൽ ദുഗാർ പറഞ്ഞു. ഡാർജിലിംഗ്, അസാം, നീലഗിരി, നേപ്പാൾ എന്നിവിടങ്ങളിലെ ചായത്തോട്ടങ്ങളിൽ നിന്ന് ശേഖരിക്കുന്ന ചായപ്പൊടിയാണ് ടീബോക്‌സ് വിതരണം ചെയ്യുന്നത്.

രത്തൻ ടാറ്റായുടെ 2016 ലെ അഞ്ചാമത്തെ നിക്ഷേപമാണിത്. ഫസ്റ്റ്‌ക്രൈ ഡോട്ട്‌കോമിന്റെ ഉടമകളായ ബ്രെയിൻബീസ് സൊല്യൂഷൻസ്, ഓൺലൈൻ കാഷ്ബാക്ക് വെഞ്ച്വറായ കാഷ്‌കരോ ഡോട്ട്‌കോം, പെറ്റ് കെയർ പോർട്ടലായ ഡോഗ്‌സ്‌പോട്ട്, ഡാറ്റാ അനലറ്റിക്‌സ് കമ്പനിയായ ട്രാക്‌സൻ ടെക്‌നോളജീസ് എന്നിവയിലാണ് ഈ വർഷം നിക്ഷേപം നടത്തിയത്.

ബ്ലൂ സ്റ്റോൺ (ഇ-ജുവല്ലറി), കാർദേഖോ (ഓട്ടോക്ലാസിഫൈഡ് പോർട്ടൽ), സ്വസ്ത്, പേടിഎം, ഷവോമി (മൊബൈൽ), അർബൻലാഡർ (ഫർണീച്ചർ), ഗ്രാമീൺ കാപ്പിറ്റൽ (മൈക്രോഫിനാൻസ്), ഒല കാബ്‌സ് (ഓൺലൈൻ ടാക്‌സി സർവീസ്), ഇൻഫിനിറ്റി അനലിറ്റിക്‌സ് (ഡാറ്റാ അനലിറ്റിക്‌സ്), ഹോളഷെഫ് (ഫുഡ് ടെക്), ആംപിയർ, യുവർ‌സ്റ്റോറി (മീഡിയ), ലൈബ്രേറ്റ്, കാര്യാ, അബ്ര (ഡിജിറ്റൽ കറൻസി), സാബ്‌സി ടെക്‌നോളജീസ് (ക്ലൗഡ് ടെലിഫോണി), ക്രയോൺ ഡാറ്റാ (ബിഗ് ഡാറ്റാ) അർബൻക്ലാപ്പ് (ഓൺലൈൻ സർവീസ്) എന്നിവയാണ് രത്തൻ ടാറ്റാ നിക്ഷേപം നടത്തിയ മറ്റു സ്ഥാപനങ്ങൾ.