കോൾഗേറ്റ് സ്ലിം സോഫ്റ്റ് ചാർകോൾ ടൂത്ത് ബ്രഷ് വിപണിയിൽ

Posted on: August 16, 2014

Colgate-Slim-Soft-C-Brushകോൾഗേറ്റ്-പാമോലീവ്, സ്ലിം സോഫ്റ്റ് ചാർകോൾ ടൂത്ത് ബ്രഷ് വിപണിയിലിറക്കി. മരക്കരിയുടെ ഗുണങ്ങളോടുകൂടിയ ഇന്ത്യയിലെ ആദ്യത്തെ സൂപ്പർ സ്ലിം ടിപ് ബ്രിസിൽ ടൂത്ത് ബ്രഷ് ആണിത്. പരമ്പരാഗതമായി പല്ലുതേക്കാൻ ഉപയോഗിച്ചിരുന്ന കരിയുടെ ഗുണങ്ങൾ സങ്കേതിക വിദ്യയിലൂടെ മിശ്രണം ചെയ്‌തെടുത്തതാണ് പുതിയ ടൂത്ത് ബ്രഷ്.

വൃത്തത്തിലുള്ള അഗ്രങ്ങളോടുകൂടിയ നാരുകൾ 0.01 മിലിമീറ്റർ നേർമയുള്ളതാണ്. പല്ലിനും മോണയ്ക്കും ഇടയിലുള്ള ആഹാരാവശിഷ്ടങ്ങൾ ബ്രഷിലെ ലോലമായ നാരുകൾ വടിച്ചെടുക്കുന്നു. ഒപ്പം പല്ലുകൾക്കും വായക്കും ദോഷകരമായ ബാക്ടീരിയകളെ മരക്കരികോട്ടിംഗ് ഉൻമൂലനം ചെയ്യുന്നു. 60 രൂപയാണ് വില.