ഫെഡറൽ ബാങ്കിന് ബാങ്കിംഗ് ഫ്രണ്ടിയേഴ്‌സ് ഫിന്നോവിറ്റി അവാർഡ്

Posted on: January 20, 2016

Fedbook-Selfie-Big

കൊച്ചി : ഫെഡ്ബുക് സെൽഫിയെന്ന നൂതന സംരംഭത്തിന്റെ പേരിൽ 2016 ലെ ബാങ്കിംഗ് ഫ്രണ്ടിയേഴ്‌സ് ഫിന്നോവിറ്റി പുരസ്‌കാരത്തിന് ഫെഡറൽ ബാങ്ക് അർഹമായി. ബാങ്ക് അക്കൗണ്ട് ആരംഭിക്കുന്നതിനുള്ള ഇന്ത്യയിലെ ആദ്യത്തെ മൊബൈൽ ആപ്ലിക്കേഷനായ ഫെഡ്ബുക്ക് സെൽഫി മറ്റ് ബാങ്കുകളുടെ നടപടിക്രമങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമായി ബാങ്ക് അക്കൗണ്ട് തുടങ്ങാൻ സഹായിക്കുന്ന ഒന്നാണ്. ആധാർ കാർഡും പാൻ കാർഡും ഉള്ള ആർക്കും സ്മാർട്ട്‌ഫോണിലൂടെ എവിടെ നിന്ന് ഏതു സമയത്തും ഫെഡറൽ ബാങ്കിൽ് അക്കൗണ്ട് തുടങ്ങാൻ ഇതിലൂടെ സാധിക്കും. അപ്പോൾത്തന്നെ അക്കൗണ്ട് നമ്പറും ലഭിക്കും.

ബാങ്കിംഗ്, ധനകാര്യസേവന, ഇഷുറൻസ് (ബിഎഫ്എസ്‌ഐ) വിഭാഗത്തിലെ നൂതനത്വങ്ങൾക്ക് അംഗീകാരവും പുരസ്‌കാരവും നൽകുന്നതിനുള്ള സുപ്രധാന ഇടങ്ങളിലൊന്നാണ് ഫിന്നോവിറ്റി. തുടർച്ചയായി മൂന്നാംതവണയാണ് ഫെഡറൽ ബാങ്കിന് ഈ പുരസ്‌കാരം ലഭിക്കുന്നത്. 2013-14ൽ വിർച്വൽ അക്കൗണ്ടിംഗ് സംവിധാനത്തിനും 2014-15ൽ സ്‌കാൻ ആൻഡ് പേ സംവിധാനത്തിനുമാണ് പുരസ്‌കാരങ്ങൾ ലഭിച്ചത്.