ഫെഡറൽ ബാങ്ക് കേരളത്തിൽ നാലാമത്തെ കറൻസി ചെസ്റ്റ് തുറന്നു

Posted on: January 19, 2016

Federal-Bank-Currencychest-കൊച്ചി : ഫെഡറൽ ബാങ്കിന്റെ കേരളത്തിലെ നാലാമത്തെ കറൻസി ചെസ്റ്റ് തൃശൂർ ജില്ലയിലെ കല്ലേറ്റുങ്കരയിൽ തുറന്നു. സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ കറൻസി ചെസ്റ്റാണ് കല്ലേറ്റുങ്കരയിൽ ആരംഭിച്ചിട്ടുള്ളത്.

റിസർവ് ബാങ്ക് കേരള-ലക്ഷദ്വീപ് റീജണൽ ഡയറക്ടർ നിർമൽ ചന്ദ് കറൻസി ചെസ്റ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഫെഡറൽ ബാങ്ക് സിഇഒ ശാലിനി വാര്യർ, എറണാകുളം സോണൽ മേധാവിയും ഡിജിഎമ്മുമായ എൻ. വി. സണ്ണി, ബിസിനസ് ആൻഡ് പ്രൊഡക്ട്‌സ് ജനറൽ മാനേജർ ആന്റു ജോസഫ്, ഇരിങ്ങാലക്കുട റീജൺ മേധാവിയും എജിഎമ്മുമായ ജയലക്ഷ്മി പി. തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.