അഡാനി ഗ്രൂപ്പ് ലാൻകോ തെർമൽ പ്ലാന്റ് ഏറ്റെടുക്കും

Posted on: August 13, 2014

Lanco-Uduppi-T-plant-B

ഗുജറാത്തിലെ അഡാനി പവർ, ലാൻകോ ഇൻഫ്രടെക്കിന്റെ 1200 മെഗാവാട്ട് ശേഷിയുള്ള തെർമൽ പ്ലാന്റ് ഏറ്റെടുക്കും. കർണാടകത്തിലെ ഉഡുപ്പിയിലുള്ള പ്ലാന്റിന് 6,000 കോടി രൂപയാണ് വില നിശ്ചയിച്ചിട്ടുള്ളത്. പ്ലാന്റിനുള്ള 4,000 കോടിയുടെ കടബാധ്യതകൾ ഉൾപ്പടെയാണ് വിലയെന്ന് ലാൻകോ ഇൻഫ്രടെക് വൃത്തങ്ങൾ പറഞ്ഞു.

ഇറക്കുമതി ചെയ്യുന്ന കൽക്കരി ഉപയോഗിച്ചു പ്രവർത്തിക്കുന്ന പ്ലാന്റിൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതി 90 ശതമാനവും കർണാടക സർക്കാരാണ് വാങ്ങുന്നത്. ശേഷിക്കുന്നത് പഞ്ചാബ് ഗവൺമെന്റും. പ്ലാന്റിന്റെ ശേഷി 1320 മെഗാവാട്ടായി വർധിപ്പിക്കാൻ കർണാടക സർക്കാരുമായി ലാൻകോ ധാരണയിലെത്തിയിട്ടുണ്ട്.