എയർ ഇന്ത്യ ദുബായ് – കൊച്ചി സർവീസ് തുടങ്ങുന്നു

Posted on: January 8, 2016

AirIndia-Airbus-A-320-big

ദുബായ് : എയർ ഇന്ത്യ ജനുവരി 11 മുതൽ ദുബായ് – കൊച്ചി പ്രതിദിന സർവീസ് തുടങ്ങുന്നു. നിലവിലുള്ള കൊച്ചി – ഷാർജ സർവീസ് പിൻവലിച്ച ശേഷമാണ് ദുബായ് സർവീസ് ആരംഭിക്കുന്നത്. 180 സീറ്റുകളുള്ള എയർബസ് എ-320 വിമാനമാണ് സർവീസിന് ഉപയോഗിക്കുന്നത്.

യുഎഇ സമയം ഉച്ചയ്ക്ക് 1.30 ന് ദുബായിൽ നിന്ന് പുറപ്പെടുന്ന (എഐ-934) വിമാനം ഇന്ത്യൻ സമയം വൈകുന്നേരം 7.10 ന് കൊച്ചിയിൽ എത്തും. തിരിച്ച് കൊച്ചിയിൽ നിന്ന് രാത്രി 9.35 ന് പുറപ്പെട്ട് (എഐ-933) യുഎഇ സമയം 12.35 ന് ദുബായിൽ എത്തും.

പ്രാരംഭ ഓഫറായി 330 ദിർഹംസിന്റെ വൺവേ ടിക്കറ്റും 785 ദിർഹംസിന്റെ റിട്ടേൺ നിരക്കുകളും എയർ ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്. 30 കിലോഗ്രാം സൗജന്യ ബാഗേജും അനുവദിക്കും. ദുബായ്, അബുദാബി, ഷാർജ എന്നിവിടങ്ങളിലേക്കായി പ്രതിവാരം 74 സർവീസുകളാണ് എയർ ഇന്ത്യ ഓപറേറ്റ് ചെയ്യുന്നത്.