ലാൻഡിംഗിനിടെ എയർ ഇന്ത്യാ വിമാനത്തിന്റെ ടയർ പൊട്ടിത്തെറിച്ചു

Posted on: January 6, 2016

Air-India-Airbus-A320-200--

ഭോപ്പാൽ : ഡൽഹിയിൽ നിന്നും ഭോപ്പാലിൽ എത്തിയ എയർ ഇന്ത്യയുടെ എയർബസ് എ-320 വിമാനത്തിന്റെ ടയർ ലാൻഡിംഗിനിടെ പൊട്ടിത്തെറിച്ചു. ഇന്നു രാവിലെ 7.30 ന് രാജാ ഭോജ് എയർപോർട്ടിലാണ് തലനാരിഴയ്ക്ക് ദുരന്തം വഴിമാറിയത്.

വിമാനത്തിലുണ്ടായിരുന്ന 95 യാത്രക്കാരും സുരക്ഷിതരാണെന്ന് എയർ ഇന്ത്യ വൃത്തങ്ങൾ അറിയിച്ചു. പൈലറ്റിന്റെ സമയോചിതമായ ഇടപെടൽ മൂലമാണ് അപകടം ഒഴിവാക്കാനായത്.

ഇതേ തുടർന്ന് തിരികെ ഡൽഹിക്കു മടങ്ങേണ്ടിയിരുന്ന വിമാനത്തിന്റെ യാത്ര വൈകി.