10
Friday
May 2024
May 2024
കീർത്തിലാൽസിന് പുരസ്കാരം
Posted on: January 4, 2016
കൊച്ചി : ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച വജ്രാഭരണ നിർമാതാക്കൾക്കുള്ള ജെം ആൻഡ് ജ്വല്ലറി ട്രേഡേഴ്സ് കൗൺസിൽ ഓഫ് ഇന്ത്യയുടെ ജിജെടിസിഐ എക്സലൻസ് അവാർഡ് 2015 കീർത്തിലാൽസിന് ലഭിച്ചു.
അഹമ്മദാബാദിൽ നടന്ന ചടങ്ങിൽ കീർതിലാൽസ് ഡയറക്ടർ (ബിസിനസ് സ്ട്രാറ്റജി) സുരാജ് ശാന്തകുമാർ പുരസ്കാരം ഏറ്റു വാങ്ങി. ഖനികളിൽ നിന്ന് നേരിട്ട് ശേഖരിക്കുന്ന വജ്രം യൂറോപ്പിലും ഏഷ്യയിലും പ്രവർത്തിക്കുന്ന കീർത്തിലാൽസിന്റെ സ്വന്തം ഫാക്ടറികളിൽ സംസ്കരിച്ച ശേഷമാണ് ആഭരണങ്ങൾ നിർമിക്കുന്നതെന്ന് സുരാജ് ശാന്തകുമാർ പറഞ്ഞു.
കോയമ്പത്തൂർ കേന്ദ്രമായ കീർത്തിലാൽസിന് കൊച്ചി, ചെന്നൈ, മധുര, ബംഗലുരു, ഹൈദരാബാദ്, വിജയവാഡ, വിശാഖപട്ടണം, ന്യൂഡൽഹി എന്നിവിടങ്ങളിൽഷോറൂമുകളുണ്ട്. ഗുണമേന്മയേറിയ വജ്രാഭരണങ്ങൾ തെരഞ്ഞെടുക്കുന്നതിന് ഉപയോക്താക്കളെ സഹായിക്കാൻ മൊബൈൽ സോളിറ്റെയർ ലാബ് അടുത്തയിടെ സ്ഥാപിച്ചു.
News in this Section