വിമാനത്തിൽ എലി എയർ ഇന്ത്യ ലണ്ടൻ ഫ്‌ളൈറ്റ് തിരികെ മടങ്ങി

Posted on: December 31, 2015

Air-India-boeing-787-dreaml

മുംബൈ : വിമാനത്തിൽ എലിയെ കണ്ടതിനെ തുടർന്ന് എയർ ഇന്ത്യ വിമാനം പകുതി വഴിക്ക് യാത്ര റദ്ദാക്കി. ഇന്നലെ രാവിലെ മുംബൈയിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട (എഐ 131) ബോയിംഗ് 787 ഡ്രീംലൈനർ വിമാനത്തിലാണ് എലിയെ കണ്ടത്. മുംബൈയിൽ മടങ്ങിയെത്തിയ വിമാനത്തിൽ എയർ ഇന്ത്യ എൻജിനീയറിംഗ് വിഭാഗം പരിശോധന നടത്തി.

യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് പകുതിവഴിക്ക് സർവീസ് റദ്ദാക്കി മടങ്ങിയതെന്ന് എയർ ഇന്ത്യ വക്താവ് പറഞ്ഞു. യാത്രക്കാരെ മറ്റൊരു ഫ്‌ളൈറ്റിൽ ലണ്ടനിലേക്ക് അയച്ചതായും എയർ ഇന്ത്യ അറിയിച്ചു.