ആദായനികുതിവകുപ്പ് 18 കുടിശികക്കാരുടെ പേരുകൾ വെളിപ്പെടുത്തി

Posted on: December 30, 2015

Income-Tax-Big

ന്യൂഡൽഹി : ആദായനികുതി വകുപ്പ് നികുതി കുടിശികക്കാരായ 18 പേരുടെ പേരുകൾ വെളിപ്പെടുത്തി. ഇവരെല്ലാം കൂടി 1,152.52 കോടി രൂപയാണ് ഇൻകംടാക്‌സ് ഡിപ്പാർട്ട്‌മെന്റിന് നൽകാനുള്ളത്. 2,000 ലേറെ കോടിയുടെ കുടിശിക വരുത്തിയ മറ്റ് 49 പേർക്കും ആദായനികുതി വകുപ്പ് നോട്ടീസ് നൽകിയിട്ടുണ്ട്.

മുംബൈയിലെ പരേതനായ ഉദയ് എം ആചാര്യ, അവകാശികളായ അമുൽ ആചാര്യ, ഭാവന ആചാര്യ എന്നിവർ 779.04 കോടി രൂപയാണ് നൽകാനുള്ളത്. ജഗ് ഹീറ്റ് എക്‌സ്‌പോർട്ടേഴ്‌സ് (18.45 കോടി), ജാഷുഭായ് ജുവല്ലേഴ്‌സ് (32.13 കോടി), കല്യാൺ ജുവൽസ് (16.77 കോടി), ലിവർപൂൾ റീട്ടെയ്ൽ ഇന്ത്യ (32.16 കോടി), ധർമ്മേന്ദ്ര ഓവർസീസ് (19.87 കോടി), പ്രഫുൽ എം അഖാനി (29.11 കോടി), നെക്‌സോഫ് ഇൻഫോടെൽ ഹൈദരബാദ് (68.12 കോടി), ഗ്രേറ്റ് മെറ്റൽ പ്രോഡക് ട്‌സ് ഭോപ്പാൽ (13.01 കോടി),

ശക്തി എക്‌സ്‌പോർട്ട്‌സ് സൂററ്റ് (26.76 കോടി), ബിമല ഗുപ്ത കരോൾബാഗ് (13.96 കോടി), ഗരിമ മെഷീനറി ഭോപ്പാൽ (6.98 കോടി), ധിരേൻ അനന്തറായ് മോഡി മുംബൈ (10.33 കോടി), ഹേമംഗ് സി ഷാ (22.51 കോടി) മുഹമ്മദ് ഹാജി എന്ന യൂസഫ് മോട്ടോർവാല (22.34 കോടി), വീനസ് റെമഡീസ് ചണ്ഡിഗഡ് (15.25 കോടി) തുടങ്ങിയ പേരുകളാണ് ഇപ്പോൾ പുറത്തുവിട്ടിട്ടുള്ളത്.