എയർ ഇന്ത്യ ന്യു ഇയർ ഓഫർ

Posted on: December 30, 2015

Air-India-Boeing-777-flight

മുംബൈ : പുതുവത്സരത്തോടനുബന്ധിച്ച് എയർ ഇന്ത്യ രണ്ട് ടിക്കറ്റ് ഓഫറുകൾ പ്രഖ്യാപിച്ചു. ന്യൂ ഇയർ സ്‌പെഷൽ ഓഫർ പ്രകാരം 5,016 രൂപയുടെ വൺവേ ടിക്കറ്റ് ബുക്ക് ചെയ്യാം. ഡിസംബർ 31 ന് രാത്രി 8 മുതൽ ജനുവരി ഒന്നുവരെയുള്ള ആഭ്യന്തര സർവീസുകൾക്ക് മാത്രമാണ് ഈ നിരക്ക് ബാധകമായിട്ടുള്ളത്.

ലക്കി ഫസ്റ്റ് ഓഫർ പ്രകാരം ജനുവരി 1 നും 15 നും മധ്യേ ഡൽഹി-മുംബൈ-ഡൽഹി സെക്ടറിൽ ബോയിംഗ് 777 ഫ്‌ളൈറ്റുകളിൽ യാത്രചെയ്യുന്ന ഇക്‌ണോമി, ബിസിനസ് ക്ലാസ് യാത്രക്കാർക്ക്, ബോർഡിംഗ് ഗേറ്റിലെ നറുക്കെടുപ്പിലൂടെ ഫസ്റ്റ് ക്ലാസിലേക്ക് അപഗ്രേഡ് ചെയ്യാനുള്ള അവസരമാണ് എയർഇന്ത്യ അവതരിപ്പിക്കുന്നത്.