ബോഷ് രണ്ട് ദിവസത്തേക്ക് ഉത്പാദനം നിർത്തുന്നു

Posted on: December 29, 2015

BOSCH-board-big

ബംഗലുരു : വിപണി ഡിമാൻഡുമായി അഡ്ജസ്റ്റ് ചെയ്യാൻ ഓട്ടോ പാർട്‌സ് നിർമാതാക്കളായ ബോഷ് ബംഗലുരു, ബിദാദി പ്ലാന്റുകൾ രണ്ട് ദിവസം അടച്ചിടും. ഡിസംബർ 30,31 തീയതികളിലാണ് ഉത്പാദനം നിർത്തിവയ്ക്കുന്നത്.

ജയ്പ്പൂർ പ്ലാന്റ് ഡിസംബർ 26 മുതൽ എട്ടു ദിവസം അടച്ചിടുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഫ്യുവൽ ഇൻജക്ഷൻ സിസ്റ്റം, ഓട്ടോ ഇലക്ട്രിക്കൽസ്, ഇലക് ട്രിക് പവർ ടൂൾസ്, സെക്യൂരിറ്റി സിസ്റ്റം തുടങ്ങിയവയാണ് ബോഷിന്റെ പ്രധാന ഉത്പന്നങ്ങൾ.