ഫെഡറൽ ബാങ്കും സ്റ്റാർ അഗ്രി വെയർഹൗസിംഗും തമ്മിൽ ബിസിനസ് ധാരണ

Posted on: December 28, 2015

Federal-Bank-partners-with-

കൊച്ചി : വെയർഹൗസ് രസീത് ഉപയോഗിച്ചുള്ള ധനസഹായത്തിനും കൊളാറ്ററൽ മാനേജ്‌മെന്റ് സർവീസിനുമുള്ള ധാരണാപത്രം ഫെഡറൽ ബാങ്കും സ്റ്റാർ അഗ്രിവെയർഹൗസിംഗ് ആൻഡ് കൊളാറ്ററൽ മാനേജ്‌മെന്റും തമ്മിൽ ഒപ്പുവച്ചു.

ഫെഡറൽ ബാങ്കിന് വേണ്ടി ജനറൽ മാനേജർ ആന്റു ജോസഫും സ്റ്റാർ അഗ്രി വെയർഹൗസിംഗ് കോർപറേറ്റ് ബിസിനസ് ഡെവലപ്‌മെന്റ് മേധാവി വിവേക് തൂപ്പലുമാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്.