മുംബൈയിൽ നിന്ന് ഗ്വാളിയർ, സൂററ്റ് സർവീസുകളുമായി എയർഇന്ത്യ

Posted on: December 26, 2015

Air-India-ATR-72-600-Big

മുംബൈ : എയർഇന്ത്യ മുംബൈയിൽ നിന്ന് ഗ്വാളിയർ, സൂററ്റ് എന്നിവിടങ്ങളിലേക്ക് സർവീസ് ആരംഭിച്ചു. തുടക്കത്തിൽ മുംബൈ- സൂററ്റ്, മുംബൈ- ഗ്വാളിയർ സെക്ടറുകളിൽ ആഴ്ചയിൽ മൂന്ന് സർവീസുകൾ വീതം ഉണ്ടായിരിക്കും.

റീജണൽ കണക്ടിവിറ്റി വർധിപ്പിക്കുന്നതിന്റെ ഭാഗമായി വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് പുതിയ സർവീസുകൾ ഓപറേറ്റ് ചെയ്യുന്നത്. എടിആർ-72-600 എയർക്രാഫ്റ്റാണ് സർവീസിന് ഉപയോഗിക്കുന്നത്.