മുത്തൂറ്റ് ഫിനാൻസ് എൻ.സി.ഡി. വഴി 500 കോടി രൂപ സമാഹരിക്കും

Posted on: December 19, 2015

Muthoot-Finance-Logo-B

കൊച്ചി : മുത്തൂറ്റ് ഫിനാൻസിന്റെ നോൺ കൺവെർട്ടബിൾ ഡിബഞ്ചറുകളുടെ(എൻസിഡി) ഇഷ്യൂ ആരംഭിച്ചു. സെക്യൂർഡും അൺ സെക്യൂർഡുമായ എൻസിഡികൾ വഴി 250 കോടി രൂപ സമാഹരിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഇതോടൊപ്പം അധിക സബ്‌സ്‌ക്രിപ്ഷനായി 250 കോടി രൂപ കൂടി കൈവശം വക്കാനുള്ള അവകാശമുള്ളതിനാൽ ഇഷ്യൂ മൊത്തം 500 കോടി രൂപയിലെത്തും. ഡിസംബർ 11 ന് ആരംഭിച്ച ഈ ഇഷ്യൂ 2016 ജനുവരി 16ന് ക്ലോസ് ചെയ്യും.

ക്രിസിലിന്റെ എഎ/സ്റ്റേബിൾ റേറ്റിംഗ് ഉള്ളതാണ് ഈ എൻസിഡി ഉയർന്ന സുരക്ഷിതത്വവും വളരെ കുറഞ്ഞ ക്രെഡിറ്റ് റിസ്‌ക്ക് മാത്രം ഉള്ളതുമാണെന്നാണ് ഈ റേറ്റിംഗ് സൂചിപ്പിക്കുന്നത്. 400 ദിവസം മുതൽ 87 മാസം വരെയുള്ള വിവിധ നിക്ഷേപ കാലാവധിയും 9 ശതമാനം മുതൽ 10 ശതമാനം വരെ കൂപ്പൺ നിരക്ക് ഉള്ളതുമാണ്.

പ്രാഥമിക വായ്പാ പ്രവർത്തനങ്ങൾക്കായാവും ഈ ഇഷ്യു വഴി സമാഹരിക്കുന്ന തുക വിനിയോഗിക്കുക. മുത്തൂറ്റ് ഫിനാൻസിൽ നിന്നുള്ള 14 മത് എൻസിഡി ഇഷ്യൂ ആണിത്.