ഫെഡറൽ ബാങ്കിന് ഇൻസ്‌പെയറിംഗ് വർക്ക്‌പ്ലേസ് അവാർഡ്

Posted on: December 18, 2015

Federal-Bank-Best-HR-Practi

കൊച്ചി : ബാങ്കിംഗ് ഫ്രണ്ടിയേഴ്‌സ് ഇൻസ്‌പെയറിംഗ് വർക്ക് പ്ലേസ് അവാർഡിൽ ബെസ്റ്റ് എച്ച് ആർ ആൻഡ് ടാലന്റ് പ്രാക്ടീസ് വിഭാഗത്തിൽ തുടർച്ചയായി രണ്ടാം തവണയും ഫെഡറൽ ബാങ്കിന് അവാർഡ്.

മൂംബൈയിൽ നടന്ന പരിപാടിയിൽ ഫെഡറൽ ബാങ്ക് ജനറൽ മാനേജറും എച്ച് ആർ വിഭാഗം തലവനുമായ തമ്പി കുര്യൻ സിഡ്ബി മുൻ ഡയറക്ടർ തിലക് രാജ് ബജാലിയയിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി. കോൺഫറൻസിന്റെ ഭാഗമായി നടന്ന പാനൽ ചർച്ചയിലും തമ്പി കുര്യനായിരുന്നു സ്പീക്കർ.