എയർഇന്ത്യ അഹമ്മദാബാദ് – ലണ്ടൻ സർവീസ് തുടങ്ങി

Posted on: December 16, 2015

Airindia-Dreamliner-big

മുംബൈ : എയർഇന്ത്യ അഹമ്മദാബാദ് – ലണ്ടൻ (എഐ 131)സർവീസ് തുടങ്ങി. അഹമ്മദാബാദിൽ നിന്നുള്ള ആദ്യത്തെ രാജ്യാന്തര ഡയറക്ട് ഫ്‌ളൈറ്റാണിത്. ബോയിംഗ് 787 ഡ്രീംലൈനർ വിമാനമാണ് സർവീസിന് ഉപയോഗിക്കുന്നത്.

ഇന്ത്യയിൽ നിന്ന് ലണ്ടനിലേക്കുള്ള എയർഇന്ത്യയുടെ അഞ്ചാമത്തെ സർവീസാണിത്. ഡൽഹിയിൽ നിന്ന് മൂന്നും മുംബൈയിൽ നിന്ന് ഒന്നും ഫ്‌ളൈറ്റുകളാണ് ലണ്ടനിലേക്ക് ഓപറേറ്റ് ചെയ്യുന്നത്.