എം. ജി. ജോർജ് മുത്തൂറ്റിന് അവാർഡ്

Posted on: August 11, 2014

M.G.-George-Muthoot

മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ എം.ജി.ജോർജ് മുത്തൂറ്റിന് ഓൾ ഇന്ത്യ മാനേജ്‌മെന്റ് അസോസിയേഷന്റെ എമർജിംഗ് ബിസിനസ് ലീഡർ ഓഫ് ദ ഇയർ 2014 ബഹുമതി. ന്യൂഡൽഹി താജ് പാലസ് ഹോട്ടലിൽ നടന്ന ചടങ്ങിൽ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് എം.ജി.ജോർജ് മുത്തുറ്റിന് അവാർഡ് സമ്മാനിച്ചു.

സാധാരണക്കാരായ ആളുകളിലേക്ക് കൂടുതൽ സാമ്പത്തിക സേവനങ്ങൾ എത്തിക്കാൻ സർക്കാരുകളും ശ്രമിക്കുന്ന ഈ കാലഘട്ടത്തിൽ ഈ അവാർഡിന് ഏറെ മൂല്യമുണ്ടെന്ന് എം.ജി.ജോർജ് മുത്തൂറ്റ് പറഞ്ഞു. ബാങ്കിംഗ് സേവനങ്ങൾ എത്താത്ത വിദൂര ദിക്കുകളിൽ പോലും സാമ്പത്തിക സേവനങ്ങൾ ലഭ്യമാക്കാൻ മുത്തൂറ്റ് ഗ്രൂപ്പിന് സാധിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.