എയർഇന്ത്യ വാഷിംഗ്ടൺ സർവീസ് അടുത്തവർഷം

Posted on: December 14, 2015

Air-India-Boeing-777---200L

ന്യൂഡൽഹി : എയർഇന്ത്യ അടുത്തവർഷം അവസാനത്തോടെ ന്യൂഡൽഹി – വാഷിംഗ്ടൺ നോൺസ്‌റ്റോപ്പ് സർവീസ് ആരംഭിക്കും. അടുത്തയിടെ സാൻഫ്രാൻസിസ്‌കോയിലേക്ക് നോൺസ്‌റ്റോപ്പ് സർവീസ് ആരംഭിച്ചിരുന്നു.

മുമ്പ് എയർഇന്ത്യ ന്യൂയോർക്ക് വഴി വാഷിംഗ്ടൺ സർവീസ് നടത്തിയിരുന്നു. ഏതാനും വർഷം മുമ്പ് ഈ സർവീസ് പിൻവലിച്ചു. ഇപ്പോൾ ഷിക്കാഗോ, ന്യൂയോർക്ക്, നുവാർക്ക്, സാൻഫ്രാൻസിസ്‌കോ എന്നിവിടങ്ങളിലേക്ക് എയർഇന്ത്യ സർവീസുണ്ട്.