പ്രളയബാധിതർക്ക് സഹായവുമായി ഫെഡറൽ ബാങ്ക് ജീവനക്കാർ

Posted on: December 12, 2015

Federal-Bank-Chennai-Releif

കൊച്ചി : ചെന്നൈയിലെ പ്രളയബാധിതർക്ക് സഹായവുമായി ഫെഡറൽ ബാങ്ക് ജീവനക്കാർ കൈകോർത്തു. ഫെഡറൽ ബാങ്ക് ജീവനക്കാരുടെ സംഘം ദുരന്തമേഖലകൾ സന്ദർശിച്ച് ഭക്ഷണവും വെള്ളവും മരുന്നുകളും ഉൾപ്പടെയുള്ള അവശ്യസാധനങ്ങൾ വിതരണം ചെയ്തു. അമിഞ്ചിക്കരൈയിലെ അപ്പോസ്‌തോലിക് പള്ളി പരിസരത്ത് ഫെഡറൽ ബാങ്ക് ജീവനക്കാർ നടത്തിയ മെഡിക്കൽ ക്യാമ്പിൽ ബിൽറോർത്ത് ഹോസ്പിറ്റലിൽ നിന്നു മൂന്ന് ഡോക്ടർമാരുടെയും അഞ്ച് നേഴ്‌സുമാരുടെയും സേവനം ലഭ്യമാക്കിയിരുന്നു.

ഫെഡറൽ ബാങ്ക് ജനറൽ മാനേജരും എച്ച്ആർ മേധാവിയുമായ തമ്പി കുര്യൻ ക്യാമ്പ് സന്ദർശിച്ച് ബെഡ്ഷീറ്റും മറ്റ് അവശ്യസാധനങ്ങളും ദുരിതബാധിതർക്ക് കൈമാറി. ഡിജിഎമ്മും സോണൽ മേധാവിയുമായ കെ. ശ്രീനിവാസന്റെ നേതൃത്വത്തിലാണ് ബാങ്ക് ജീവനക്കാർ ദുരിതാശ്വാസപ്രവർത്തനങ്ങളിൽ പങ്കാളികളായത്. പ്രളയ ദുരിതാശ്വാസ വായ്പകളും അത്യാവശ്യ അവധി സൗകര്യവും ജീവനക്കാർക്ക് ബാങ്ക് നൽകിവരുന്നുണ്ട്. കൂടാതെ ആലുവയിലെ ബാങ്ക് ഹെഡ്ഓഫീസിൽ നിന്നും ശേഖരിച്ച വസ്ത്രങ്ങൾ വരും ദിവസങ്ങളിൽ വിതരണം ചെയ്യും.

TAGS: Federal Bank |