പ്രളയബാധിതർക്ക് സഹായവുമായി മുത്തൂറ്റ് ഫിനാൻസ്

Posted on: December 11, 2015

Muthoot-Finance-Logo-Bകൊച്ചി : മുത്തൂറ്റ് ഫിനാൻസിന്റെ സാമൂഹ്യ പ്രവർത്തന വിഭാഗമായ മുത്തൂറ്റ് എം ജോർജ് ഫൗണ്ടേഷൻ ചെന്നൈയിലെ പ്രളയബാധിതർക്ക് മൂന്നു ലോഡ് ഭക്ഷ്യവസ്തുക്കൾ, ആയിരക്കണക്കിനു ലിറ്റർ കുടിവെള്ളം, പുതപ്പ്, ഉറങ്ങാനുള്ള മാറ്റ് തുടങ്ങിയവ വിതരണം ചെയ്തു.

മുത്തൂറ്റ് ഫിനാൻസിന്റെ ജോലിക്കാർ ഉൾപ്പെടുന്ന ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചിട്ടുണ്ട്. മറ്റു സന്നദ്ധ സേവകരോടൊപ്പം ചേർന്നു പ്രത്യേക ടാസ്‌ക് ഫോഴ്‌സ് ദുരിതാശ്വാസ ജോലികളിൽ പ്രവർത്തിച്ചുവരികയാണെന്നു മുത്തൂറ്റ് ഫിനാൻസ് മാനേജിംഗ് ഡയറക്ടർ ജോർജ് എം അലക്‌സാണ്ടർ പറഞ്ഞു. ചെന്നൈ സാധാരണനിലയിലേക്ക് എത്തിച്ചേരുന്നതുവരെ എല്ലാ പിന്തുണയുമായി തങ്ങളുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. ‘