മുത്തൂറ്റ് – എക്‌സ്പ്രസ് മണി ഫ്‌ളൈ ദുബായ് ഓണം ഓഫർ

Posted on: August 9, 2014

Muthoot-Fin-Xpressmoney

മുത്തൂറ്റ് ഫിനാൻസ് എക്‌സ്പ്രസ് മണിയുമായി ചേർന്ന് ആവിഷ്‌കരിച്ച ഫ്‌ളൈ ദുബായ് ഓണം ഓഫറിന് തുടക്കം കുറിച്ചുള്ള റോഡ് ഷോ കൊച്ചിയിൽ മുത്തൂറ്റ് ഗ്രൂപ്പ് ഡയറക്ടർ ജോർജ് എം ജേക്കബ് ഫ്‌ലാഗ് ഓഫ് ചെയ്യുന്നു.

 

എക്‌സ്പ്രസ് മണിയുമായി ചേർന്ന് മുത്തൂറ്റ് ഫിനാൻസ് ആവിഷ്‌കരിച്ച ‘ഫ്‌ളൈ ദുബായ് ഓണം ഓഫറി’ന് തുടക്കമായി. ഇതോടനുബന്ധിച്ചുള്ള റോഡ് ഷോ കൊച്ചിയിൽ മുത്തൂറ്റ് ഗ്രൂപ്പ് ഡയറക്ടർ ജോർജ് എം ജേക്കബ് ഫ്‌ലാഗ് ഓഫ് ചെയ്തു.

മുത്തൂറ്റ് ഫിനാൻസ് വഴി കളക്റ്റ് ചെയ്യത്തക്കവിധം പണമയക്കുന്ന എക്‌സ്പ്രസ് മണി ഇടപാടുകാർക്ക് നറുക്കെടുപ്പിൽ വിജയിക്കുന്ന പക്ഷം നാലു ദിവസത്തെ സൗജന്യ ദുബായ് യാത്രക്ക് അവസരം നൽകുന്നതാണ് ഫ്‌ളൈ ദുബായ് ഓണം ഓഫർ. മുത്തൂറ്റ് ഫിനാൻസിന്റെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളിൽ റോഡ് ഷോ ഉണ്ടാകും.

ഫ്‌ലാഗ് ഓഫ് ചടങ്ങിൽ മുത്തൂറ്റ് ഫിനാൻസ് എം ഡി ജോർജ് അലക്‌സാണ്ടർ മുത്തൂറ്റ്, മുത്തൂറ്റ് ഗ്രൂപ്പ് ഡയറക്ടർമാരായ ജോർജ് എം അലക്‌സാണ്ടർ, ഈപ്പൻ അലക്‌സാണ്ടർ, മുത്തൂറ്റ് ഫിനാൻസ് ചീഫ് ജനറൽ മാനേജർ കെ ആർ ബിജിമോൻ, മണി ട്രാൻസ്ഫർ വിഭാഗം ബിസിനസ് മേധാവി ഷൈബു ചെറിയാൻ, മണി ട്രാൻസ്ഫർ ഓപ്പറേഷൻസ് മേധാവി ജോസ് അല്ലേഷ്, എക്‌സ്പ്രസ് മണി നാഷണൽ പ്രോഗ്രാം മാനേജർ എമിൽ റൂബൻ, സൗത്ത് ഏഷ്യ റീജണൽ മാർക്കറ്റിംഗ് മേധാവി വിവേക് മേനോൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

ഓണക്കാലത്ത് പ്രവാസി മലയാളികൾക്ക് കേരളത്തിലുള്ള ബന്ധുക്കളുമായി സ്‌നേഹം പങ്കിടാൻ ഫ്‌ളൈ ദുബായ് ഓണം ഓഫർ അവസരമൊരുക്കുമെന്ന് മുത്തൂറ്റ് ഫിനാൻസ് എം ഡി ജോർജ് അലക്‌സാണ്ടർ മുത്തൂറ്റ് പറഞ്ഞു.