മുത്തൂറ്റ് വെബ്‌പേ വഴി കൂടുതൽ സേവനങ്ങൾ

Posted on: December 7, 2015

Muthoot-Finance-Logo-B

കൊച്ചി : സ്വർണപ്പണയത്തിന്റെ പലിശ മാത്രമല്ല പ്രതിമാസ ഗഡു, കാലാവധിക്കു മുമ്പേ വായ്പയുടെ ഒരു ഭാഗം തുടങ്ങിയവയും ഓൺലൈൻ വഴി അടയ്ക്കാൻ മുത്തൂറ്റ് ഫിനാൻസ് സൗകര്യമൊരുക്കി. ഈ വർഷമാദ്യം ആരംഭിച്ച മുത്തൂറ്റ് വെബ്‌പേ വഴി ഇതുവരെ പലിശ മാത്രമാണ് ഓൺലൈൻ ആയി അടയ്ക്കുവാൻ സാധിച്ചിരുന്നത്.

പുതിയ സംവിധാനങ്ങൾ വഴി ഉപഭോക്താവിനു ശാഖകളിൽ പോകുന്നത് ഒഴിവാക്കി സമയവും മറ്റു ചെലവുകളും ലാഭിക്കുകയും ചെയ്യാം പണവുമടയ്ക്കാം. അടയ്‌ക്കേണ്ട പലിശ ഉൾപ്പെടെ സ്വർണപ്പണയ വായ്പയുടെ വിശദാംശങ്ങൾ ഉപഭോക്താവിനു വെബ്‌സൈറ്റിലൂടെ അറിയാൻ സാധിക്കും. പ്രതിമാസ ഗഡു ഇതിലൂടെ അടയ്ക്കാം. പുതിയ സൗകര്യങ്ങൾ ഉപയോഗിക്കുന്നതിനു ചാർജൊന്നും നല്‌കേണ്ടതില്ല.

മുത്തൂറ്റ് വെബ്‌പേയിൽ കൂട്ടിച്ചേർത്ത പുതിയ സംവിധാനങ്ങൾ വഴി ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ് തുടങ്ങിയവ ഉപയോഗിച്ച് വായ്പയുടെ ഒരു ഭാഗം കാലാവധിക്കു മുമ്പേ അടയ്ക്കാം; പ്രതിമാസ ഗഡുവും അടയ്ക്കാം. വീട്ടിലിരുന്നോ ഓഫീസിലിരുന്നോ യാത്രയിലോ ഉപയോക്താവിനു വായ്പ തിരിച്ചടയ്ക്കുവാൻ ഇതുവഴി സാധിക്കും. പലിശ അടയ്ക്കുവാൻ ഇതുവരെ നല്കിയിരുന്ന സൗകര്യം ആയിരക്കണക്കിനു ഉപയോക്താക്കളാണ് ഉപയോഗപ്പെടുത്തിയിരുന്നതെന്ന് മുത്തൂറ്റ് ഫിനാൻസ് ചീഫ് ജനറൽ മാനേജർ കെ ആർ ബിജിമോൻ പറഞ്ഞു.