എയർ ഇന്ത്യ വാഷിംഗ്ടൺ സർവീസ് പുനരാരംഭിക്കുന്നു

Posted on: November 29, 2015

Air-India-Boeing-777---200L

ന്യൂഡൽഹി : എയർ ഇന്ത്യ വാഷിംഗ്ടൺ സർവീസ് പുനരാരംഭിക്കാൻ ഒരുങ്ങുന്നു. ഇപ്പോൾ ന്യൂയോർക്ക്, ന്യുവാർക്ക്, ഷിക്കാഗോ എന്നിവിടങ്ങളിലേക്കാണ് എയർ ഇന്ത്യ നോൺസ്‌റ്റോപ്പ് സർവീസുകളുള്ളത്.

നാലാമത്തെ യുഎസ് സർവീസ് ഡിസംബർ 2 മുതൽ സാൻഫ്രാൻസിസ്‌കോയിലേക്ക് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യാന്തരതലത്തിൽ 34 ഡെസ്റ്റിനേഷനുകളിലേക്കാണ് എയർഇന്ത്യ സർവീസ് നടത്തുന്നത്.