കമ്മോഡിറ്റി ഫിനാൻസ് : ഫെഡറൽ ബാങ്കും എഡിൽവീസും തമ്മിൽ ധാരണ

Posted on: November 25, 2015

Federal-Bank---Edelweiss-mo

കൊച്ചി : കാർഷികോത്പന്നങ്ങൾക്ക് വിലക്കുറവ് നേരിടുന്ന സമയങ്ങളിൽ വിൽപ്പന ഒഴിവാക്കുവാനും, കേടുകൂടാതെ സൂക്ഷിക്കാനും, കാർഷികോത്പന്നങ്ങളുടെ വിലയടിസ്ഥാനമാക്കി വായ്പ ലഭ്യമാക്കുന്നതിനുമുള്ള പദ്ധതിയിൽ ഫെഡറൽ ബാങ്കും, പ്രമുഖ വെയർഹൗിംഗ് ഏജൻസിയായ എഡിൽവീസും ധാരണാപത്രം ഒപ്പുവച്ചു. കർഷകർക്കും വ്യാപാരികൾക്കും കമ്പനികൾക്കും തങ്ങളുടെ കൈവശമുള്ള കാർഷികോത്പന്നങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുകയും ഫെഡറൽ ബാങ്കിൽ നിന്നും വായ്പകൾക്ക് അപേക്ഷിക്കുകയും ചെയ്യാം.

ഫെഡറൽ ബാങ്ക് ജനറൽ മാനേജർ (പ്രൊഡക്ട്‌സ്) ആന്റു ജോസഫും എഡിൽവീസ് ഗ്രൂപ്പ് വൈസ് പ്രസിഡന്റ് ശേഖർ സുബ്രഹ്മണ്യവുമാണ് ധാരണ പത്രത്തിൽ ഒപ്പുവച്ചത്. സെൻട്രൽ വെയർഹൗസിംഗ് കോർപറേഷൻ, എൻ സി എം എൽ, എൻ ബി എച്ച് സി തുടങ്ങിയ ഏജൻസികളുടെ വെയർഹൗസുകളിൽ സൂക്ഷിച്ചിരിക്കുന്ന കാർഷികോത്പന്നങ്ങളുടെ പണയത്തിൻമേലും ഫെഡറൽ ബാങ്കിൽ നിന്നു വായ്പ ലഭ്യമാണെന്ന് ആന്റു ജോസഫ് അറിയിച്ചു. എഡിൽവീസിന്റെ എറണാകുളം ഗിരിനഗറിലുളള വെയർഹൗസിൽ സൂക്ഷിക്കുന്ന കാർഷികോത്പന്നങ്ങൾക്കും ഈ പദ്ധതിയിൽ വായ്പ ലഭ്യമാണ്.