എയർ ഇന്ത്യ ഡ്രീംലൈനർ വിമാനങ്ങൾ വിറ്റ് 7,000 കോടി സമാഹരിക്കും

Posted on: November 22, 2015

Air-India-787-Dreamliner-Bi

ന്യൂഡൽഹി : എയർ ഇന്ത്യ 9 ഡ്രീംലൈനർ വിമാനങ്ങൾ വിറ്റ് 7,000 കോടി സമാഹരിക്കാൻ ഒരുങ്ങുന്നു. 21 ഡ്രീംലൈനർ വിമാനങ്ങളിൽ 9 എണ്ണം സെയിൽ ആൻഡ് ലീസ് ബാക്ക് കരാർ പ്രകാരം സിംഗപ്പൂരിലെ ലീസിംഗ് സ്ഥാപനത്തിന് കൈമാറാനാണ് എയർ ഇന്ത്യയുടെ നീക്കം.

2006 ലാണ് 27 ഡ്രീംലൈനറുകൾ ഉൾപ്പടെ 68 വിമാനങ്ങൾക്ക് എയർഇന്ത്യ ഓർഡർ നൽകിയത്. ബോയിംഗ് 787-800 വിമാനങ്ങൾ വാങ്ങിയതിന്റെ വായ്പ തിരിച്ചടയ്ക്കാനാണ് ഡ്രീംലൈനറുകൾ വിൽക്കുന്നത്.