എയർഇന്ത്യ ഫ്‌ലാറ്റുകൾ വിറ്റ് 90 കോടി സമാഹരിക്കും

Posted on: November 19, 2015

Sterling-Apartments-Mumbai-

മുംബൈ : എയർ ഇന്ത്യ സൗത്ത് മുംബൈയിലെ നാല് ലക്ഷ്വറി ഫ്‌ലാറ്റുകൾ വിറ്റ് 90 കോടി സമാഹരിക്കാൻ ഒരുങ്ങുന്നു. പെദ്ദർ റോഡിലെ സ്‌റ്റെർലിംഗ് അപ്പാർട്ട്‌മെന്റസിലുള്ള നാല് ത്രീബെഡ് റൂം ഫ്‌ലാറ്റുകളാണ് എസ് ബി ഐ ക്ക് വിൽക്കാൻ ഒരുങ്ങുന്നത്. 2033 ചതുരശ്രയടി വീതമാണ് ഓരോ ഫ്‌ലാറ്റിന്റെയും വിസ്തീർണം.

ഏകദേശം 40,000 കോടി രൂപയുടെ കടബാധ്യതകളാണ് എയർഇന്ത്യയ്ക്കുള്ളത്. കടം തീർക്കാൻ 5,000 കോടി രൂപയുടെ വസ്തുവകകൾ വിൽക്കാൻ മാനേജ്‌മെന്റ് തീരുമാനിച്ചിരുന്നു. എയർ ഇന്ത്യയെ രക്ഷിക്കാൻ 2012 ൽ യുപിഎ സർക്കാർ 30,231 കോടിയുടെ പാക്കേജ് ആവിഷ്‌കരിച്ചിരുന്നു.